സാൽമൊണെല്ല; ആൽബർട്ടയിൽ വിറ്റഴിച്ച എള്ള്, പിസ്ത ഉൽപ്പന്നങ്ങൾക്ക് റീകോൾ നോട്ടീസ്  

By: 600007 On: Nov 21, 2021, 9:55 PM

സാൽമൊണെല്ല ബാക്ടീരിയ ബാധ സാധ്യതയുള്ളതിനാൽ ആൽബർട്ടയിൽ വിറ്റഴിച്ച എള്ള് ( sesame seeds), പിസ്ത ഉൽപ്പന്നങ്ങൾ റീകോൾ നോട്ടീസ് നൽകി ഹെൽത്ത് കാനഡ. വെള്ള എള്ള് ഉല്പന്നങ്ങൾ (White Sesame Seed Products) ,അൽബുർജ് ഹലാവ പിസ്ത എക്സ്ട്രാക്റ്റ് 400 ഗ്രാം, 800 ഗ്രാം ഇനങ്ങളും ആണ് ഹെൽത്ത് കാനഡ റീകോൾ നോട്ടീസ് നൽകിയിട്ടുള്ളത്. റീകോൾ നൽകിയിട്ടുള്ള എള്ള് ഉല്പന്നങ്ങൾ അമരന്ത് ഹോൾ ഫുഡ്‌സ് മാർക്കറ്റിന്റെ സെന്റ് ആൽബർട്ടിലെയും കാൽഗറിയിലെയും സ്റ്റോറുകളിലും വിറ്റിട്ടുള്ളവയാണ്. ആൽബെർട്ടയിലുടനീളം ഓൺലൈനിൽ വിറ്റഴിച്ച 6 28110 71284 4 എന്ന യുപിസി കോഡുള്ള ഗോയിംഗ് നട്ട്‌സ് സാലഡ് ക്രഞ്ചി മിക്സ് 300 ഗ്രാം പാക്കേജുകൾക്കും റീകോൾ നോട്ടീസ് നൽകിയിട്ടുണ്ട്. അൽബുർജ് പിസ്താ  ഉൽപ്പന്നങ്ങൾ ആൽബെർട്ടയിൽ ഉടനീളം വിറ്റിട്ടുള്ളവയാണ്. കൂടുതൽ വിവരങ്ങൾ White sesame seed Products recall, Alburj halawa pistachio recall എന്ന ലിങ്കുകളിൽ ലഭ്യമാണ്. 

Also Read : സാൽമൊണെല്ല അണുബാധ വ്യാപനം ; മുന്നറിയിപ്പ് നൽകി കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി