നവംബർ 30 കൂടുതൽ എയർപോർട്ടുകളിൽ അന്താരാഷ്ട്ര വിമാനങ്ങൾ അനുവദിച്ച് ട്രാൻസ്‌പോർട്ട് കാനഡ

By: 600007 On: Nov 2, 2021, 7:29 PM

 

കാനഡയിലെ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ എയർപോർട്ടുകളിൽ   അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ സ്വീകരിക്കാൻ അനുവദിക്കുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. നവംബർ 30 മുതൽ, കാനഡയിലെ താഴെ പറയുന്ന എയർപോർട്ടുകളിൽ  അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകും:

 സെന്റ് ജോൺസ് ഇന്റർനാഷണൽ
 ജോൺ സി. മൺറോ ഹാമിൽട്ടൺ ഇന്റർനാഷണൽ
 വാട്ടർലൂ ഇന്റർനാഷണൽ 
റെജൈന  ഇന്റർനാഷണൽ
 സാസ്കറ്റൂൺ ജോൺ ജി. ഡിഫെൻബേക്കർ ഇന്റർനാഷണൽ
 കെലോന ഇന്റർനാഷണൽ
 അബോട്ട്സ്ഫോർഡ് ഇന്റർനാഷണൽ
 വിക്ടോറിയ ഇന്റർനാഷണൽ

നിലവിൽ  ഹാലിഫാക്സ് സ്റ്റാൻഫീൽഡ് ഇന്റർനാഷണൽ, ക്യൂബെക്ക് സിറ്റി ജീൻ ലെസേജ് ഇന്റർനാഷണൽ, മോൺട്രിയൽ-ട്രൂഡോ ഇന്റർനാഷണൽ, ഒട്ടാവ/മക്ഡൊണാൾഡ്-കാർട്ടിയർ ഇന്റർനാഷണൽ, ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ, ബില്ലി ബിഷപ്പ് ടൊറന്റോ സിറ്റി സെന്റർ, വിന്നിപെഗ് ജെയിംസ് ആംസ്ട്രോങ് ഇന്റർനാഷണൽ, റിച്ചാർഡ്സൺ ഇന്റർനാഷണൽ , കാൽഗറി ഇന്റർനാഷണൽ, വാൻകൂവർ ഇന്റർനാഷണൽ എന്നീ എയർപോർട്ടുകളിൽ ആണ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ അനുമതിയുള്ളത്.  

Also Read : പൂർണ്ണമായും വാക്‌സിൻ എടുത്തവർക്ക് കാനഡയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇളവുകൾ സെപ്റ്റംബർ 7 മുതൽ പ്രാബല്യത്തിൽ