യുക്രൈനെതിരായ ആണവഭീഷണി യാഥാർത്ഥ്യമെന്ന് ​ഗ്രി​ഗറി യവിലൻസ്കി

By: 600021 On: Mar 15, 2023, 2:40 AM

യുക്രൈന്‍റെ മേൽ ആണവായുധ പ്രയോഗം നടത്തുമെന്ന റഷ്യൻ പ്രസിഡണ്ട് വ്ളാഡ്മിർ പുടിൻ്റെ  ഭീഷണി വെറും വാക്കുകളല്ല, യാഥാർത്ഥ്യമാണെന്ന്  റഷ്യൻ രാഷ്ട്രീയ നേതാവ് ​ഗ്രി​ഗറി യവിലൻസ്കി.  ക്രൈമിയ തിരിച്ചുപിടിക്കാൻ യുക്രൈന്‍ ശ്രമിച്ചാൽ  ആക്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ​ വിഷയം ഗൗരവമുള്ളതാണെന്നും ഗ്രി​ഗറി പറഞ്ഞു. യുക്രൈന് അമേരിക്കയുടെ  പിന്തുണ നിലനിൽക്കെ   ഏതു സമയത്തും ആണവായുധ  പ്രയോ​ഗത്തിന്  തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ദില്ലിയിൽ  ജി20 യോ​ഗത്തിനിടെ  യുക്രെയ്നു നേരെയുള്ള ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ  റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോയോട്  ആവശ്യപ്പെട്ടിരുന്നു. റഷ്യയും ചൈനയും ഒഴികെ എല്ലാ രാജ്യങ്ങളും യുക്രൈന്‍ ആക്രമണത്തെ അപലപിച്ചുവെങ്കിലും സമവായ സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല.