വായുമലിനീകരണം; ലോക റാങ്കിങ്ങിൽ ഇന്ത്യ എട്ടാം സ്ഥാനത്ത്

By: 600021 On: Mar 15, 2023, 2:12 AM

ലോകത്ത്  ഏറ്റവും മലിനീകരണമുള്ള എട്ടാമത് രാജ്യമായി ഇന്ത്യ. സ്വിറ്റ്സർലാൻഡിലെ   ഐക്യു എയർ  2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള അൻപത് നഗരങ്ങളിൽ 39 എണ്ണവും  ഇന്ത്യയിലാണ്. മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളിൽ ദില്ലിയെ മറികടന്ന് ഇത്തവണ  ആഫ്രിക്കൻ രാജ്യമായ ചാഡിൻ്റെ തലസ്ഥാനമായ ജമേന ഒന്നാമതും ,ചൈനയിലെ ഹോതൻ രണ്ടാമതും. പാക്കിസ്ഥാൻ മൂന്നാമതുമാണ്.