പുതിയ പ്രവർത്തന രീതികളിലൂടെ പാർപ്പിടസൗകര്യം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊറോൺടോ നഗരം. 2022-2026 കാലയളവിൽ നടപ്പിലാക്കുന്ന ഹൗസിംഗ് ആക്ഷൻ പ്ലാനിന് ആവശ്യമായ രൂപരേഖ ചൊവ്വാഴ്ച്ച പുറത്തിറങ്ങി. പുതിയ തീരുമാനം അനുസരിച്ച് 2031 ഓടെ ടൊറോൺടോ പ്രവിശ്യയിൽ 285,000 പുതിയ വീടുകളുടെ നിർമാണമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾക്കും, പുതിയതായി വരുന്നവർക്കും, കുറഞ്ഞ വരുമാനം ഉള്ളവർക്കും, വാടകക്കാർക്കും, ഒറ്റയ്കും കുടുംബമായും കഴിയാനാഗ്രഹിക്കുന്നവർക്കും എല്ലാം ഉപകാരപ്പെടുന്ന വിധമാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സമയബദ്ധിതമായി പണികൾ പൂർത്തിയാക്കേണ്ടതാണ് എന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.