നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ ഫോക്‌സ്‌വാഗണ്‍ ഇവി ബാറ്ററി പ്ലാന്റ് കാനഡയില്‍ 

By: 600002 On: Mar 14, 2023, 11:05 AM

നോര്‍ത്ത് അമേരിക്കയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് കാനഡയില്‍ നിര്‍മിക്കുമെന്ന് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. സൗത്ത് വെസ്റ്റേണ്‍ ഒന്റാരിയോയിലെ സെന്റ് തോമസിലാണ് പ്ലാന്റ് നിര്‍മിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പും ബാറ്ററി കമ്പനിയായ പവര്‍കോയും ബാറ്ററി സെല്‍ നിര്‍മാണത്തിനായി തങ്ങളുടെ ആദ്യത്തെ വിദേശ ഗിഗാഫാക്ടറി സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. 2027 ല്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 

അസംസ്‌കൃത വസ്തുക്കളുടെ പ്രാദേശിക വിതരണവും ക്ലീന്‍ ഇലക്ട്രിസിറ്റിയിലേക്കുള്ള പ്രവേശനവും ഉള്‍പ്പെടെ അനുയോജ്യമായ സാഹചര്യങ്ങള്‍ കാനഡ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.