തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Mar 14, 2023, 10:45 AM

റിമോട്ട് ഏരിയകളിലെ ജീവനക്കാര്‍ക്കുള്ള പിരിച്ചുവിടല്‍ അറിയിപ്പുകള്‍ക്ക് അര്‍ഹത ഉള്‍പ്പെടെ ഒന്റാരിയോ സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു. വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ നടക്കുമ്പോള്‍ റിമോട്ട് ഏരിയകളിലെ തൊഴിലാളികളെ പിരിച്ചുവിടുന്നതിനോ പകരം ശമ്പളം നല്‍കുന്നതിനോ എട്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ അറിയിപ്പിന് അര്‍ഹരാക്കും. 

നിലവില്‍, ഒന്റാരിയോയുടെ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട്(ESA) പ്രകാരം ഒരു സ്ഥാപനത്തിലെ 50 ല്‍ അധികം ജീവനക്കാരെ നാലാഴ്ചയ്ക്കുള്ളില്‍ പിരിച്ചുവിടുകയും എട്ട്, 12 അല്ലെങ്കില്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കൂട്ട പിരിച്ചുവിടല്‍ അറിയിപ്പിന് അര്‍ഹത നല്‍കുകയും ചെയ്യുന്നു. നിലവിലെ തൊഴില്‍ നിയമങ്ങളില്‍ അവര്‍ക്ക് അംഗീകാരമില്ലാത്തതിനാല്‍ വിദൂര തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ല. എന്നാല്‍ പുതിയ നിയമം പാസാക്കിയാല്‍ വിദൂര തൊഴിലാളികള്‍ക്ക് വ്യാപകമാ പിരിച്ചുവിടല്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ പരിരക്ഷകള്‍ ലഭ്യമാകും.