ഒന്റാരിയോയിലെയും അറ്റ്‌ലാന്റികിലെയും സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനെ ആകര്‍ഷിക്കാന്‍ പുതിയ ക്യാമ്പെയിനുമായി ആല്‍ബെര്‍ട്ട 

By: 600002 On: Mar 14, 2023, 9:21 AM

ഒന്റാരിയോയിലെയും അറ്റ്‌ലാന്റിക് കാനഡയിലെയും വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ പുതിയ ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുകയാണ് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. മുന്‍ പ്രീമിയര്‍ ജേസണ്‍ കെന്നി പ്രഖ്യാപിച്ച സമാനമായ ശ്രമത്തിന് ആല്‍ബെര്‍ട്ട ഈസ് കോളിംഗ് പ്രോഗ്രാം ക്യാമ്പെയ്ന്‍ പിന്തുണയ്ക്കുകയാണെന്ന് ആല്‍ബെര്‍ട്ട ജോബ്‌സ്, ഇക്കണോമി ആന്‍ഡ് നോര്‍ത്തേണ്‍ ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ ബ്രയാന്‍ ജീന്‍ പറഞ്ഞു. ടൊറന്റോയിലും വാന്‍കുവറിലുമുള്ള വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുക എന്നതായിരുന്നു പ്രചാരണ പരിപാടിയുടെ ആദ്യ ഘട്ടത്തിലെ ലക്ഷ്യം. ഇത്തവണ സെന്റ് ജോണ്‍സ്, ഷാര്‍ലറ്റ്ടൗണ്‍, മോണ്‍ക്ടണ്‍, സെയിന്റ് ജോണ്‍, ഹാലിഫാക്‌സ്, ലണ്ടന്‍, ഹാമില്‍ട്ടണ്‍, വിന്‍ഡ്‌സര്‍, സഡ്ബറി എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യം. 

ഏകദേശം 33,000 വിദഗ്ധ തൊഴിലാളികളെ പ്രവിശ്യയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ ക്യാമ്പെയിന്‍ വഴി സാധിച്ചുവെന്നും കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ആല്‍ബെര്‍ട്ടയിലേക്ക് വരികയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. ഇന്‍ഡസ്ട്രി, ട്രേഡ്, ഹെല്‍ത്ത് കെയര്‍, അക്കൗണ്ടിംഗ്, എന്‍ജിനിയറിംഗ്, ടെക്‌നോളജി, സര്‍വീസ്, ടൂറിസെ മേഖലകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ തൊഴിലാളികള്‍ക്ക് 100,000 ഒഴിവുകളുണ്ടെന്ന് ജീന്‍ പറഞ്ഞു. ഇത് നികത്താന്‍ വിദഗ്ധ തൊഴിലാളികളെ കൂടുതലായി ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.