ക്യുബെക്കിലെ ലോവര്‍ സെന്റ് ലോറന്‍സ് റീജിയണിലെ ഡൗണ്ടൗണ് ആംക്വിയില് കാല്‍നടയാത്രക്കാര്‍ക്കു നേരെ പിക്കപ്പ് ട്രക്ക് പാഞ്ഞുകയറി രണ്ട് പേര് കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. 60 നും 70 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് മരിച്ചതെന്ന് ക്യുബെക്ക് പ്രൊവിന്‍ഷ്യല്‍ പോലീസ് പറഞ്ഞു. പരുക്കേറ്റവരില്‍ കുട്ടികളുമുണ്ട്. ഇവരെ അംക്വി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇടിച്ച പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്ന 38കാരനായ ഡ്രൈവര്‍ ലോവര്‍ സെന്റ് ലോറന്‍സ് റീജിയണില്‍ നിന്നുള്ളയാളാണെന്നും ഇയാള്‍ ക്യുബെക്ക് പ്രൊവിന്‍ഷ്യല്‍ പോലീസില്‍ കീഴടങ്ങിയെന്നും പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പോലീസ് പറഞ്ഞു. പ്രാഥനികാന്വേഷണത്തില് ഇയാള്‍ മന:പൂര്‍വ്വം അപകടമുണ്ടാക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ക്യുബെക്ക് പ്രീമിയര്‍ ഫ്രാങ്കോയിസ് ലെഗോള്‍ട്ട് എന്നിവര്‍ അപലപിച്ചു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.