ഓസ്കാറിന്റെ തിളക്കത്തിൽ മോൺട്രിയൽ സ്വദേശി എഡ്രിയൻ മോറോട്ട്

By: 600110 On: Mar 14, 2023, 7:33 AM

 

 

ഞായറാഴ്ച്ച നടന്ന 95 ാമത്  അക്കാദമി അവാർഡ് ചടങ്ങിൽ മോൺട്രിയൽ സ്വദേശിയായ ഏഡ്രിയൻ മോറോട്ടിന് പുരസ്കാരം ലഭിച്ചു. പ്രമുഖ നടനായ ബ്രൺഡൻ ഫ്രേയ്സറിന് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത 'ദി വേയ്ൽ' എന്ന ചിത്രത്തിലെ പ്രവർത്തനമികവാണ് മോറോട്ടിനെ ഓസ്കാറിലേയ്ക്ക് നയിച്ചത്. മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റ്, മികച്ച ഹെയർ സ്റ്റൈലിസ്റ്റ് എന്നീ ശ്രേണിയിലാണ് മോറോട്ട് തിരഞ്ഞെടുക്കപ്പെട്ടത്. സഹപ്രവർത്തകരായ ജൂഡി ചിൻ, ആനി മേരി ബ്രാഡ്ലി എന്നിവർക്കൊപ്പമാണ് 'ദി വേയ്ൽ' എന്ന ചിത്രത്തിൽ മോറോട്ട് പ്രവർത്തിച്ചത്. 

2010 ൽ ബാർണീസ് വേർഷൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട് മോറോട്ടിന്റെ പേര് ഓസ്കാറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും ഇപോഴാണ് ഓസ്കാർ അവാർഡ് അദ്ദേഹത്തെ തേടി എത്തിയത്. മോൺട്രിയൽ മേയർ വലെറീ പ്ലാന്റേ അടക്കം നിരവധി പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ നേർന്നു.