സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടിക ഡിജിപി സംസ്ഥാന സർക്കാരിന് കൈമാറി. മുപ്പത് വർഷം സേവനം പൂർത്തിയായ എട്ടു ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പട്ടിക. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ഉദ്യോഗസ്ഥരും താൽപര്യം പത്രം നൽകിയിരുന്നു. സംസ്ഥാന സർക്കാർ ഈ മാസം 30 ന് മുമ്പ് പട്ടിക കേന്ദ്രത്തിന് കൈമാറും. നിലവിലെ പൊലിസ് മേധാവി അനിൽകാന്ത് ജൂണ്‍ 30ന് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള നടപടികൾ.സംസ്ഥാന സർക്കാർ കൈമാറുന്ന എട്ടു പേരുടെ പട്ടികയിൽ നിന്നും മൂന്ന് പേരുടെ പേരുകൾ കേന്ദ്രം അംഗീകരിക്കും. ഈ മൂന്നംഗ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനത്തുള്ള നിധിൻ അഗർവാള്‍, കെ.പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾ അടുത്ത സംസ്ഥാന പൊലീസ് മേധാവിയാകാനാണ് സാധ്യത.