രാജമൗലിയുടെ ഹിറ്റ് ചിത്രം ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിൽ ഓസ്‍കര്‍ അംഗീകാരം. എ ആർ റഹ്‍മാന് ശേഷം സംഗീത സംവിധായകൻ എം എം കീരവാണിയിലൂടെയാണ് ഇത്തവണ ഓസ്കാർ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്. ഇരുപത് ട്യൂണുകളിൽ നിന്നും 'ആർആർആർ' അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന 'നാട്ടുവി'ലേക്ക് എത്തിയത്. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം കീരവാണിയുടെ മകൻ കാലഭൈരവയും ചേർന്നാണ് ചന്ദ്രബോസിൻ്റെ വരികൾ ആലപിച്ചത്. തെലുങ്ക് സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ കീരവാണിയും ബന്ധുവായ എസ് എസ് രാജമൗലിയും ചെലുത്തിയ പങ്ക് പ്രശംസനീയമാണ്.