രാജ്യം അമേരിക്കയേക്കാൾ സുരക്ഷിതമെന്ന് മെക്സിക്കൻ പ്രസിഡണ്ട് 

By: 600021 On: Mar 14, 2023, 1:34 AM

മെക്സിക്കോ അമേരിക്കയേക്കാൾ സുരക്ഷിതമാണെന്നും   മെക്സിക്കോയ്ക്ക് ചുറ്റും സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്നും മെക്സിക്കൻ പ്രസിഡണ്ട് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. അമേരിക്കൻ വിനോദസഞ്ചാരികൾക്കും യുഎസിൽ താമസിക്കുന്ന മെക്സിക്കക്കാർക്കും രാജ്യത്തിൻ്റെ  സുരക്ഷയെക്കുറിച്ച് നല്ല അറിവുണ്ടെന്നും  ലോപ്പസ് ഒബ്രഡോർ വ്യക്തമാക്കി. മെക്സിക്കോയിലെ സുരക്ഷയെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടെയാണ് ആന്ദ്രേസ് മാനുവലിൻ്റെ പ്രതികരണം. മെക്സിക്കോയിലേക്കുള്ള യുഎസ് യാത്രാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  മാർച്ച് 3ന് വടക്കൻ മെക്സിക്കൻ നഗരമായ മാറ്റമോറോസിൽ നിന്ന് മയക്കുമരുന്ന് മാഫിയ നാല് അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടു പോവുകയും അതിൽ രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.