ബ്രഹ്മപുരത്ത്  സൗജന്യ പരിശോധന ഒരുക്കാൻ മമ്മൂട്ടിയുടെ ചികിത്സാസംഘം

By: 600021 On: Mar 14, 2023, 1:10 AM

ബ്രഹ്മപുരം  അഗ്നിബാധയിൽ പുക ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ സൗജന്യ വൈദ്യ സഹായം  ഏർപ്പെടുത്തി നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മമ്മൂട്ടിയുടെ നിർദേശപ്രകാരം, രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം  പ്രദേശങ്ങളിൽ  മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെ സാമഗ്രികളുമായി മൊബൈൽ യൂണിറ്റ് വാഹനങ്ങളുടെ സേവനം ലഭ്യമാക്കും. ഡോ.ബിജു രാഘവൻ്റെ നേതൃത്വത്തിൽ   ബ്രഹ്മപുരം, പിണര്‍മുണ്ട, വടക്കേഇരുമ്പനം  പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകൾ  പരിശോധന അടത്തും.  ബ്രഹ്മപുരത്ത് വിതരണം ചെയ്യുന്നതിനായി പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നതനിലവാരത്തിലുള്ള മാസ്‌കുകള്‍ കെയര്‍ ആന്റ് ഷെയര്‍ വൈദ്യസംഘത്തിന് കൈമാറിയിട്ടുണ്ട്. പുക ശ്വസിച്ചതുമൂലം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടും  ആശുപത്രിയില്‍ പോകാതെ വീട്ടില്‍തന്നെയിരിക്കുന്നവർക്ക്  പ്രയോജനമാകും വിധമാണ് വൈദ്യപരിശോധന.