ഒരു റാങ്ക് ഒരു പെന്‍ഷന്‍ കേസ്: കേന്ദ്രത്തിന്  സുപ്രീം കോടതിയുടെ ശാസന

By: 600021 On: Mar 14, 2023, 12:37 AM

ഒരു റാങ്ക് ഒരു പെൻഷൻ കേസിൽ  പെന്‍ഷന്‍ കുടിശ്ശിക നാല് തവണകളായി നല്‍കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവ് പിന്‍വലിക്കാൻ  കേന്ദ്രസർക്കാരിന്  സുപ്രീം കോടതിയുടെ ശാസന. കുടിശ്ശിക ഈ മാസം പതിനഞ്ചിനകം ഒറ്റതവണയായി നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചീഫ്  ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കുടിശ്ശിക ലഭിക്കാനുള്ളവരുടെ തരംതിരിച്ചുള്ള പട്ടികയും  പെൻഷൻ കുടിശ്ശികയുടെ വിശദാംശങ്ങളും സമർപ്പിക്കാൻ   കോടതി ആവശ്യപ്പെട്ടു.