ഭോപ്പാൽ വാതക ദുരന്തം: കേന്ദ്രത്തിൻ്റെ തിരുത്തൽ ഹർജിയിൽ വിധി ഇന്ന് 

By: 600021 On: Mar 14, 2023, 12:23 AM

ഭോപ്പാൽ വാതകദുരന്ത  ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കാൻ  കേന്ദ്രം സമർപ്പിച്ച തിരുത്തൽ ഹർജിയിൽ  സുപ്രീം കോടതി വിധി ഇന്ന്. യൂണിയൻ കാർബൈഡ് കോർപ്പറേഷൻ്റെ  പിൻഗാമി കമ്പനികളിൽ നിന്ന് 7,844 കോടി രൂപ അധിക നഷ്ടപരിഹാരം  ആവശ്യപ്പെട്ടാണ്  കേന്ദ്രസർക്കാരിൻ്റെ  ഹർജി. 1984 ഇൽ  നടന്ന ദുരന്തം മൂവായിരത്തിലധികം പേരുടെ ജീവനെടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്തിരുന്നു. എന്നാൽ 1989ലെ കരാറിന് പുറമെ ഇരകൾക്ക് അധിക പണം നൽകില്ലെന്ന് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.