നിർബന്ധിത മാസ്ക് ഉപയോഗം ഒഴിവാക്കി ജപ്പാൻ 

By: 600021 On: Mar 14, 2023, 12:10 AM

പൊതു സ്ഥലങ്ങളിൽ നിർബന്ധിത മാസ്ക് ഉപയോഗം ഉൾപ്പെടെ  കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ജാപ്പനീസ് സർക്കാർ. പുതുക്കിയ മാർഗനിർദേശം അനുസരിച്ച് പ്രമുഖ കമ്പനികൾ തിങ്കളാഴ്ച  ഉപഭോക്താക്കളെ മാസ്ക് ഇല്ലാതെ പ്രവേശിപ്പിച്ചു. ദക്ഷിണ കൊറിയയും സിംഗപ്പൂരും കഴിഞ്ഞ മാസങ്ങളിൽ മാസ്ക് ഉപയോഗം ഒഴിവാക്കിയിരുന്നു.