വഴിയരികിൽ നായയെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു

By: 600084 On: Mar 13, 2023, 5:18 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്: ഡാളസിലെ റോഡരികിൽ നായയെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയെ ഡാലസ് പൊലീസ് അറസ്റ്റ് ചെയ്തു. നായയെ ഉപേക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ വീഡിയോയിൽ പകർത്തിയിരുന്നു. വീഡിയോയിൽ കണ്ട വ്യക്തി 41 കാരനായ ഒരാളാണ് മാർച്ച് 11 ന് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു.

മാർച്ച് എട്ടിന് വൈകീട്ട് ആറുമണിക്ക് ശേഷമാണ് നായയെ ഉപേക്ഷിച്ചത്. ടീഗാർഡൻ റോഡിലെ 9000 ബ്ലോക്കിലെ വീഡിയോയിൽ സംഭവം പകർത്തിയിരുന്നു. വെള്ള എസ്‌യുവിയിൽ നിന്നും ഒരാൾ പുറത്തിറങ്ങി ഒരു നായയെ എസ്‌യുവിയിൽ നിന്ന് പുറത്തെടുത്ത് അവിടെ ഉപേക്ഷിച്ച് ഓടിച്ചു പോകുന്നതായാണ് അതിൽ കാണിക്കുന്നത്. ഈ കേസിലെ പ്രതി റാമിറോ സുനിഗയെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു.

കന്നുകാലികളല്ലാത്ത മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ഇയാളെ ഡാലസ് കൗണ്ടി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. നായ ഇപ്പോൾ ഡാളസ് ആനിമൽ സർവീസസിന്റെ കസ്റ്റഡിയിലാണ്. മൃഗത്തെ ഉപേക്ഷിക്കുന്നത് മൃഗ ക്രൂരതയായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒരു വർഷം വരെ തടവും അല്ലെങ്കിൽ $ 4,000 വരെ പിഴയും ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്.