മിസിസാഗയിലെ സ്‌കൂളിനു നേരെ ഓണ്‍ലൈന്‍ ഭീഷണി; 15 വയസ്സുകാരന്‍ കൂടി അറസ്റ്റിലായതായി പോലീസ് 

By: 600002 On: Mar 13, 2023, 11:01 AM

മിസിസാഗയിലെ സ്‌കൂളുകള്‍ക്ക് നേരെ ഓണ്‍ലൈനിലൂടെ ഭീഷണി മുഴക്കിയ സംഭവത്തില്‍ 15 വയസ്സുള്ള ഒരു ആണ്‍കുട്ടി കൂടി അറസ്റ്റിലായതായി പീല്‍ റീജിയണല്‍ പോലീസ് അറിയിച്ചു. മാര്‍ച്ച് 9 ന് രാവിലെ 8.45 ഓടെ മിസിസാഗയിലെ ലിങ്കണ്‍ അലക്‌സാണ്ടര്‍ സെക്കന്‍ഡറി സ്‌കൂളിലും രാവിലെ 10 മണിയോടെ വില്യംസ് പാര്‍ക്ക്‌വേ ഈസ്റ്റിലെ ചിന്‍ഗ്വാകൗസി സെക്കന്‍ഡറി സ്‌കൂളിലും ഓണ്‍ലൈന്‍ ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെയും 14 വയസ്സുള്ള ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തിരുന്നു. 

ഭീഷണിപ്പെടുത്തല്‍, പ്രോപ്പര്‍ട്ടി ദുരുപയോഗം ചെയ്യല്‍ എന്നിവയാണ് പ്രതിക്ക് നേരെ ചുമത്തിയ കുറ്റങ്ങള്‍. ഉപാധികളോടെ പ്രതിയെ വിട്ടയച്ചെന്നും പിന്നീട് ബ്രാംപ്ടണ്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. 

അതേസമയം, ഭീഷണികള്‍ കണക്കിലെടുത്ത് പീല്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡും(പിഡിഎസ്ബി) ഡഫറിന്‍-പീല്‍ കാത്തലിക് ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡും സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.