വാണിജ്യ തര്‍ക്കം:   തങ്ങളുടെ നാല് വിമാനങ്ങള്‍ പിടിച്ചെടുത്തതായി ഫ്‌ളെയര്‍ എയര്‍ലൈന്‍സ് 

By: 600002 On: Mar 13, 2023, 8:47 AM


ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹെഡ്ജ്ഫണ്ടും എയര്‍ലൈന്‍ കമ്പനിയും തമ്മിലുള്ള വാണിജ്യ തര്‍ക്കത്തെ തുടര്‍ന്ന് തങ്ങളുടെ വാടകയ്‌ക്കെടുത്ത നാല് വിമാനങ്ങള്‍ പിടിച്ചെടുത്തതായി ഫ്‌ളെയര്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഇത് ടൊറന്റോ, എഡ്മന്റണ്‍, വാട്ടര്‍ലൂ എന്നിവടങ്ങളില്‍ യാത്ര ചെയ്യുന്നവരെ സാരമായി ബാധിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി അഡീഷണല്‍ ഫ്‌ളീറ്റ് കപ്പാസിറ്റി ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ശനിയായഴ്ച രാവിലെ വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും ആ വിമാനങ്ങള്‍ ബാക്ക്ഫില്‍ ചെയ്യാന്‍ കമ്പനിക്ക് മൂന്ന് സ്‌പെയര്‍ എയര്‍ക്രാഫ്റ്റുകള്‍ ഉണ്ടായിരുന്നുവെന്ന് കമ്പനി വക്താവ് മൈക്ക് ആര്‍നോട്ട് പറഞ്ഞു.   

അടുത്ത 72 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരെ ഫ്‌ളെയര്‍ വിമാനങ്ങളിലോ കമ്പനിയുടെ ചെലവില്‍ മറ്റൊരു എയര്‍ലൈനിലോ യാത്രാ സൗകര്യം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് യാത്ര റീബുക്ക് ചെയ്യാനും ഏഴ് ദിവസത്തിനുള്ളില്‍ റീഇംബേഴ്‌സ്‌മെന്റ് നേടാനും കഴിയുമെന്ന് കമ്പനി അറിയിച്ചു.