2025ലെ ബ്രിട്ടീഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മലയാളിയായ മഞ്ജു ഷാഹുല്‍ ഹമീദ്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശിനിയായ ഇവർ യുകെയിലെ ക്രോയ്ഡണിലാണ് താമസം. ലണ്ടന്‍ ബറോ ഓഫ് ക്രോയ്ഡണില്‍ നിന്നുള്ള കൗണ്‍സിലറായ മഞ്ജുവിൻ്റെ പേര് നിര്‍ദേശിച്ചത് മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ മൈക്കല്‍ ക്രിക്കാണ്. 1996 ൽ ഇന്ത്യയില്‍ നിന്നും ബ്രിട്ടണിലെത്തിയ മഞ്ജു 2014-15 കാലത്ത് ക്രോയ്‌ഡോണിൻ്റെ മേയര്‍ പദവി വഹിച്ചിട്ടുണ്ട്. ഗ്രീന്‍വിച്ച് സര്‍വകലാശാലയില്‍ സയന്റിഫിക് ആന്റ് എന്‍ജിനീയറിംഗ് സോഫ്റ്റ്‌വെയർ ടെക്‌നോളജിയില്‍ മാസ്‌റ്റേഴ്‌സ് നേടിയ ഇവർ 1998ലാണ് ലേബര്‍ പാര്‍ട്ടി അംഗമായത്.