ലോഡ് ഷെഡിംഗ് പാടില്ല;  സംസ്ഥാനങ്ങൾക്ക്  കേന്ദ്ര സർക്കാർ മുന്നറിയിപ്പ് 

By: 600021 On: Mar 12, 2023, 6:46 PM

വൈദ്യുതി ലഭ്യത കുറഞ്ഞെന്ന  കാരണത്താൽ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേരളം ഉൾപ്പെടെ സംസ്ഥാങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. രാജ്യത്ത് വൈദ്യുത ക്ഷാമമുണ്ടെന്ന  പ്രതീതി ഉണ്ടാക്കരുതെന്നും സംസ്ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവെറ്റാൻ രാജ്യത്തെ എല്ലാ കൽക്കരി വൈദ്യുതി പ്ലാന്റുകളും  പൂർണശേഷിയിൽ പ്രവർത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കൽക്കരി കൊണ്ടുപോകാനുള്ള റെയിൽവേ റേക്കുകൾ പ്രവർത്തന സജ്ജമായിരിക്കണമെന്ന് ഇന്ത്യൻ റയിൽവെയോട്‌ നിർദേശിച്ച കേന്ദ്രസർക്കാർ  വൈദ്യുതി ആവശ്യം വർദ്ധിച്ചാൽ എൻടിപിസിയുടെ ഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോട്‌ വ്യക്തമാക്കി.