സംസ്ഥാനത്ത് ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിനൊരുങ്ങി ഡോക്ടർമാർ. മാർച്ച് 17 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഡോക്ടർമാർ പണിമുടക്കുമെന്നും അത്യാഹിത വിഭാഗത്തെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു അറിയിച്ചു. കോഴിക്കോട് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ആറ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അധികാരികളുടെ കണ്ണ് തുറക്കാൻ സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും വ്യക്തമാക്കിയ ഐഎംഎ ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.