രാജ്യത്ത്  ആദ്യ ട്രാൻസ് ടീ സ്റ്റാൾ പ്രവർത്തനമാരംഭിച്ചു

By: 600021 On: Mar 12, 2023, 6:23 PM

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ ശാക്തീകരിക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള  ഇന്ത്യൻ റെയിൽവേ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്ത്  ആദ്യ ‘ട്രാൻസ് ടീ സ്റ്റാൾ’ പ്രവർത്തനം ആരംഭിച്ചു. അസമിലെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി അംഗങ്ങൾ  നിയന്ത്രിക്കുന്ന സ്റ്റാൾ  എൻഎഫ് റെയിൽവേ ജനറൽ മാനേജർ അൻഷുൽ ഗുപ്ത ഉദ്ഘാടനം ചെയ്തു. മേഖലയിലെ മറ്റ് റെയിൽവേ സ്റ്റേഷനുകളിലും കൂടുതൽ ടീ സ്റ്റാൾ തുറക്കാൻ എൻഎഫ് റെയിൽവേ പദ്ധതിയിടുന്നതായി ഗുപ്ത പറഞ്ഞു. വിവിധ സർക്കാർ പദ്ധതികളിലൂടെ  കൂടുതൽ ട്രാൻസ്‌ജെൻഡർ ആളുകളെ പുനരധിവസിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അസം ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് അസോസിയേറ്റ് വൈസ് ചെയർമാൻ സ്വാതി ബിദാൻ ബറുവ പ്രതികരിച്ചു.