നഗരത്തിൽ പ്രചരിക്കുന്ന സോംബീ ഡ്രഗ്ഗിനെതിരെ ജാഗ്രത പാലിക്കണമെന്ന് മോണ്ട്രിയൽ സാമൂഹിക ആരോഗ്യ കേന്ദ്രം.

By: 600007 On: Mar 12, 2023, 5:46 PM

നഗരത്തിൽ പ്രചരിക്കുന്ന പുതിയതും അക്രമകരവുമായ മയക്കുമരുന്നിനെ സംബന്ധിച്ച് മോണ്ട്രിയൽ പ്രാദേശിക ആരോഗ്യ കേന്ദ്രം(DRSP) മുന്നറിയിപ്പ് നൽകുന്നു. ' ട്രാങ്ക്' എന്നും 'സോംബി ഡ്രഗ് എന്നുമുള്ള അപരനാമങ്ങളിൽ അറിയപ്പെടുന്ന സൈലസീൻ, മൃഗചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന ഒരു ട്രാങ്ക്വിലൈസർ ആണ്. അത് മനുഷ്യർക്ക് അനുയോജ്യമല്ല. എന്നിരുന്നാലും ഫെൻറ്റാനിൽ പോലുള്ള ഒപ്പിയോയിടുകൾക്ക് സമാനമായി ഇത് ഉപയോഗിക്കുന്നത് ശ്വാസതടസ്സങ്ങൾക്കും, ക്രമംതെറ്റിയ ഹൃദയമിടിപ്പിന്റെ അമിത അളവിനും കാരണമാകുന്നു.

വ്യാഴാഴ്ച പുറത്തു വന്ന DRSP യുടെ റിപ്പോർട്ട് പ്രകാരം, ശേഖരിക്കപ്പെട്ട 300 യൂറിൻ സാമ്പിളുകളിൽ 5 ശതമാനത്തിലും, സൈലസിന്റെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യ സംരക്ഷണ വിദഗ്ദ്ധരും, സാമൂഹിക സംഘടനകളും ജാഗ്രത പാലിക്കണം എന്നും പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കണെമെന്നും ആരോഗ്യ കേന്ദ്രം അറിയിച്ചു.

'അത് പറയുന്നത് പോലെ അത്ര എളുപ്പമല്ല, പ്രാവർത്തികമാക്കുവാൻ.' എന്ന് സാമൂഹിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഹാം റിഡക്ഷൻ സംഘടനയായ കാക്റ്റസ് മോണ്ട്രിയലിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്റർ ആയ  ജീൻ ഫ്രാൻസിസ് മേരി പറയുന്നു.

വിഷയത്തിന്റെ തത്സമയ വിശദാ൦ശങ്ങൾ ലഭ്യമല്ല എന്ന വസ്തുത, അനുയോജ്യമായ നടപടികൾ കൈകൊള്ളുന്നതിന് തടസ്സമാകുന്നു എന്ന് മേരി കൂട്ടിച്ചേർത്തു.

കാക്റ്റസ് മോണ്ട്രിയലിൽ മയക്കുമരുന്ന് പരിശോധനയ്ക്കായുള്ള സേവനങ്ങൾ ലഭ്യമാണെങ്കിലും ഇതുവരെ സൈലസീൻ കണ്ടെത്തിയിട്ടില്ല. പതിവായുള്ള പരിശോധനയിൽ കണ്ടെത്താവുന്ന ഒരു പദാർത്ഥമല്ല അത്. 5 ശതമാനത്തിലധികം അടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ ഒരു സാമ്പിളിൽ സൈലസ്സീൻ കണ്ടെത്താനാവുള്ളൂ എന്നും മേരീ പറഞ്ഞു.

സൈലസ്സീൻ അഥവാ ഫെൻറ്റാനിൽ എന്നിവയുടെ അമിത ഉപയോഗം സമാനമായ ലക്ഷണങ്ങൾ ആണ് ഉണ്ടാക്കുക. ഒരു വ്യത്യാസം എന്തെന്നാൽ ഒരു ഒപിയോയ്ഡിന്റെ അമിത ഉപയോഗത്തെ താത്കാലികമായി നിയന്ത്രിക്കാൻ കഴിവുള്ള നാലോക്സോൺ എന്ന വളരെ വേഗത്തിൽ പ്രവർത്തിക്കുന്ന മരുന്ന് സൈലസീനിന് എതിരെ പ്രവർത്തിക്കുകയില്ല എന്നതാണ്.

മോണ്ട്രിയലിൽ ഇപ്പോഴാണ് ഇത് കണ്ടെത്തുന്നത് എങ്കിലും, അനധികൃത മയക്കുമരുന്ന് മാർക്കറ്റിൽ  2012 മുതൽ തന്നെ സൈലസീനിന്റെ സാന്നിധ്യം കനേഡിയൻ അധികാരികൾ കണ്ടെത്തിയിരുന്നു.

''അത് വരുന്നു എന്ന് ഞങ്ങൾക്ക് മുൻപേ അറിയാമായിരുന്നു. പോർട്ടോ റീക്കോയിൽ വർഷങ്ങളായി ഇത് ഉണ്ട്. രണ്ടു വർഷങ്ങൾക്ക് മുൻപ് അത് ഫിലാഡെല്ഫിയലേൽക്കും, ഈസ്റ്റ് കോസ്റ്റിലേക്കും, ബ്രിട്ടീഷ് കൊളംബിയയിലേക്കും, ടോറോന്റോയിലേക്കും വ്യാപിച്ചു. അടുത്തത് മോണ്ട്രിയൽ ആയിരുന്നു എന്ന് വ്യക്തമായിരുന്നു. മേരി പറഞ്ഞു.

മയക്കുമരുന്ന് പകർച്ച തടയുന്നതിനായി പരിശ്രമിക്കുന്ന മുൻനിര പോരാളികൾക്ക് ജനങ്ങളെ സുരക്ഷിതരായി നിലനിർത്തുന്നതിന്, മരണകാരണം കണ്ടെത്തുന്നതിനും മയക്കുമരുന്ന് പരിശോധനകളിലും സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മേരി അഭിപ്രായപ്പെട്ടു.