22 വർഷത്തെ സേവനത്തിന് ശേഷം ഇൻഫോസിസിൽ നിന്നും രാജി വെച്ച് ടെക് മഹീന്ദ്രയിലേക്ക് കുടിയേറി ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി. ടെക് മഹീന്ദ്രയിൽ എംഡി, സിഇഒ എന്നീ പദവികളാണ് മോഹിത് ജോഷി ഏറ്റെടുക്കുക. പ്രസിഡന്‍റ് പദവിയേറ്റ് അഞ്ച് മാസത്തിനുള്ളിലാണ് രാജി. മുൻ പ്രസിഡന്‍റ് എസ് രവികുമാർ ഇൻഫോസിസ് സ്ഥാനം രാജി വച്ച് കോഗ്നിസന്‍റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്.