ഭാര്യാഭർതൃ സങ്കൽപവുമായി ചേർന്നുപോകില്ല;സ്വവർ​ഗവിവാഹത്തിനെതിരെ കേന്ദ്രസർക്കാർ

By: 600021 On: Mar 12, 2023, 5:22 PM

സ്വവർ​ഗ വിവാഹത്തിനെതിരെ സുപ്രീംകോടതിയിൽ  സത്യവാങ്മൂലം സമർപ്പിച്ച്  കേന്ദ്ര സർക്കാർ. പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമെന്നും  ഭാര്യാ-ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ലെന്നുമാണ് ഇതേക്കുറിച്ച്  കേന്ദ്രത്തിൻ്റെ നിലപാട്. സ്വവർ​ഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് കൊണ്ട് ഇക്കാര്യത്തിൽ  നിയമപരമായി സാധ്യതയില്ല എന്നും കേന്ദ്രം വ്യക്തമാക്കി.