റാം ചന്ദ്ര  പുതിയ നേപ്പാൾ പ്രസിണ്ട് 

By: 600021 On: Mar 12, 2023, 4:56 PM

നേപ്പാളിൽ മൂന്നാമത് പ്രസിഡണ്ടായി റാം ചന്ദ്ര പൗഡൽ അധികാരമേറ്റു. 14 പാർലമെന്റ് നിയമസഭാംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ട് നേടിയാണ്  പൗഡൽ പുതിയ പ്രസിഡണ്ട് ആയത്.   നിലവിലെ പ്രസിഡന്റ് ബിദ്യാ ദേവി ബണ്ഡാരിയുടെ കാലാവധി ഇന്ന് അവസാനിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൗഡൽ നേരത്തെ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 1944 ഒക്ടോബർ 14ന് ബഹുൽപൊഖാരിയിലെ മധ്യവർ​ഗ കർഷക കുടുംബത്തിൽ  ജനിച്ച പൗഡൽ  16ാം വയസ്സിൽ രാഷ്ട്രീയത്തിൽ  പ്രവേശിച്ചു.  നേപ്പാളി കോൺ​ഗ്രസിൻ്റെ  സ്റ്റുഡന്റ് യൂണിയൻ   സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു പൗഡൽ.