ഇന്തോനേഷ്യയിലെ യോഗ്യകാർത്ത മേഖലയിൽ മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അഗ്നി പര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തിയതായും ചുറ്റുമുള്ള ഏഴ് കിലോമീറ്റർ ചാരം കൊണ്ട് മൂടിയതായും ദുരന്ത നിവാരണ ഏജൻസി വ്യക്തമാക്കി. സ്ഫോടനത്തെ തുടര്‍ന്ന് ഏഴ് കിലോമീറ്റർ ചുറ്റളവിലുള്ള മേഖല അപകട മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിർത്തിവയ്ക്കാൻ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു. 9,721 അടി ഉയരമുള്ള മെറാപ്പി ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായതും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ജാഗ്രതാ തലത്തിലുള്ളതുമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്.