മോൺട്രിയൽ- ന്യൂയോർക്ക് സിറ്റിയില്‍ ആംട്രാക്ക് സർവീസ് പുനരാരംഭിക്കും

By: 600021 On: Mar 12, 2023, 2:58 PM

ഏപ്രിൽ മൂന്നിനകം അഡിറോണ്ടാക്ക് ട്രെയിൻ പാതയിൽ  ആംട്രാക്ക് സേവനം പൂർണ്ണമായും  പുനരാരംഭിക്കുമെന്ന് ന്യൂയോർക്ക് കോൺഗ്രസ് അംഗം എലിസ് സ്റ്റെഫാനിക് . മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  മോൺട്രിയൽ- ന്യൂയോർക്ക് സിറ്റിയെ ബന്ധിപ്പിക്കുന്ന  ആംട്രാക്ക് സർവീസ് പുനരാരംഭിക്കുന്നത്. ക്യൂബെക്കിലെ സെന്‍റ് ലാംബെർട്ട്, പ്ലാറ്റ്സ്ബർഗ്, ടിക്കോണ്ടറോഗ, ആൽബനി, ന്യൂയോർക്കിലെ പോക്ക്കീപ്സി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 2020 ലെ  പാൻഡെമിക് ആരംഭത്തിനു ശേഷം, മോൺ‌ട്രിയലിനും അൽബാനിക്കും ഇടയിലുള്ള ഹൈവേ അടച്ചിരുന്നു. 2022 ഡിസംബർ 5-നാണ്  അൽബാനിക്കും ന്യൂയോർക്ക് സിറ്റിക്കും ഇടയിലുള്ള സർവീസ് പുനരാരംഭിച്ചത്.