മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒന്റാരിയോയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സെര്‍ച്ച് വാറണ്ട് നടപ്പാക്കുന്നതിനിടെ കണ്ടെത്തിയ ഏകദേശം 6,000 ഡോളര്‍ പണം ടൊറന്റോ പോലീസ് മോഷ്ടിച്ചതായി ആരോപണം. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജഡ്ജിക്ക് ഇക്കാര്യത്തില്‍ വിശ്വാസ്യത വന്നതിന് പിന്നാലെ മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചു. വെസ്റ്റണ്‍ റോഡിലുള്ള പ്രതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കൊക്കെയ്‌നും മൊത്തം 19,390 ഡോളര്‍ പണവും കണ്ടെത്തിയെന്നാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്.
കേസിലെ പ്രതിയായ ആന്‍ഡ്രൂ റോച്ച തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെടുത്ത പണം 6,000 ഡോളറില്‍ കൂടുതലാണെന്ന് കോടതിയില്‍ പറഞ്ഞു. ഒന്റാരിയോ സുപ്പീരിയര്‍ കോടതി ജഡ്ജി നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചു. ഈ കേസില്‍ തന്റെ ക്ലയന്റില്‍ നിന്നും 6,000 ഡോളര്‍ പോലീസ് മോഷ്ടിച്ചതായി ജഡ്ജി കണ്ടെത്തിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കിം സ്‌കോഫീല്‍ഡും അറിയിച്ചു.
അതേസമയം, കോടതി വിധി അവലോകനം ചെയ്യുമെന്നും കോടതിയില്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ ഉചിതമായ നടപടിയെടുക്കുമെന്നും ടൊറന്റോ പോലീസ് പ്രതികരിച്ചു.