കാനഡയില്‍ പത്തില്‍ മൂന്ന് പേര്‍ വ്യായാമം പൂര്‍ണമായി ഒഴിവാക്കുന്നു: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Mar 11, 2023, 11:37 AM

കോവിഡ് പാന്‍ഡെമിക്കിന് ശേഷം കാനഡയിലെ ഭൂരിഭാഗം പേര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഏതാണ്ട് പത്തില്‍ മൂന്ന് പേര്‍ വ്യായാമം പൂര്‍ണമായി ഒഴിവാക്കുന്നുവെന്നാണ് റിസര്‍ച്ച് കോ(Research Co) പുറത്തുവിടുന്ന റിപ്പോര്‍ട്ട്. അതേസമയം, കാനഡയിലുള്ളവരില്‍ പകുതിയും കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ എല്ലാ ആഴ്ചയും അല്ലെങ്കില്‍ മിക്ക ആഴ്ചകളിലും ശുപാര്‍ശ ചെയ്യുന്ന വ്യായാമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുവെന്ന് പ്രതികരിച്ചു. 

കനേഡിയന്‍ ഫിസിക്കല്‍ ആക്ടിവിറ്റി ഗൈഡ്‌ലൈന്‍സ് പ്രകാരം ശുപാര്‍ശ ചെയ്യുന്ന വ്യായാമത്തിന്റെ സമയം ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് അല്ലെങ്കില്‍ 2.5 മണിക്കൂറാണ്. 10 മിനിറ്റോ അതില്‍ കൂടുതലോ ഉള്ള സെഷനുകളില്‍ മിതമായതും ഊര്‍ജ്ജ്വസ്വലവുമായ എയ്‌റോബിക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് കേന്ദ്ര ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ഓരോ ആഴ്ചയും കാനഡയിലുള്ളവര്‍ക്ക് ലഭിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളുടെ സമയത്തെ പാന്‍ഡെമിക് പ്രതികൂലമായി ബാധിക്കുന്നുവെന്ന് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു.