സണ്‍വിംഗ് ഏറ്റെടുക്കല്‍: വെസ്റ്റ്‌ജെറ്റിന് സര്‍ക്കാരിന്റെ പച്ചക്കൊടി 

By: 600002 On: Mar 11, 2023, 11:11 AM

കനേഡിയന്‍ വ്യോമയാന മേഖല വമ്പന്‍ ഏറ്റെടുക്കല്‍ പദ്ധതിക്ക് തയാറെടുക്കുകയാണ്. സണ്‍വിംഗ് എയര്‍ലൈന്‍സും സണ്‍വിംഗ് വെക്കേഷനും ഏറ്റെടുക്കാന്‍ കാല്‍ഗറി ആസ്ഥാനമായുള്ള എയര്‍ലൈന്‍സ് വെസ്റ്റ്‌ജെറ്റിന് ഫെഡറല്‍ ഗവണ്‍മെന്റ് അഅനുമതി നല്‍കി. സണ്‍വിംഗ് പാക്കേജുകള്‍ അഞ്ച് പുതിയ നഗരങ്ങളിലേക്ക് നീട്ടുക, ചില റൂട്ടുകളിലെ സര്‍വീസുകള്‍ നിലനിര്‍ത്തുക, ടൊറന്റോയില്‍ ഒരു അവധിക്കാല ബിസിനസ് ഹെഡ് ഓഫീസും മോണ്‍ട്രിയലില്‍ ഒരു റീജിയണല്‍ ഓഫീസും കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും നിലനിര്‍ത്തുക എന്നിവ ഉള്‍പ്പെടുന്ന വ്യവസ്ഥകള്‍ ചേര്‍ത്താണ് ഏറ്റെടുക്കലിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്ര പറഞ്ഞു. 

കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഏറ്റെടുക്കലിലൂടെ കാല്‍ഗറി ആസ്ഥാനമായുള്ള വെസ്റ്റ്‌ജെറ്റ് അതിന്റെ അവധിക്കാല പാക്കേജ് ഓഫറുകള്‍ വര്‍ധിപ്പിക്കും. ഏറ്റെടുക്കലിന്റെ സാമ്പത്തിക വ്യവസ്ഥകള്‍ വെളിപ്പെടുത്തിയിട്ടില്ല.