കാനഡയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കാല്‍ഗറിയില്‍: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Mar 11, 2023, 10:47 AMകഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആല്‍ബെര്‍ട്ടയിലെ തൊഴിലില്ലായ്മ നിരക്കില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ലെങ്കിലും കാനഡയിലെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് കാല്‍ഗറിയിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തിന് സമാനമായി കാല്‍ഗറിയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായി നിലനില്‍ക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ലേബര്‍ ഫോഴ്‌സ് സര്‍വേയില്‍ പറയുന്നു. മുന്‍ മാസത്തെ 6.0 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ആല്‍ബെര്‍ട്ടയിലെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയില്‍ 5.8 ശതമാനമായി. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത മറ്റ് മെട്രോ പൊളിറ്റന്‍ ഏരിയകളില്‍ എണ്ണം കുറഞ്ഞതോടെ ദേശീയ തലത്തില്‍ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴും കാല്‍ഗറിയിലാണ്. 

എഡ്മന്റണിലെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയില്‍ ഒരു ശതമാനത്തിന്റെ പത്തിലൊന്ന് കുറഞ്ഞ് 5.4 ശതമാനത്തിലെത്തി. അതേസമയം, ലെത്ത്ബ്രിഡ്ജില്‍ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.