2046 ല്‍ വാലന്റൈന്‍സ് ഡേയില്‍ ഒരു ഛിന്ന ഗ്രഹം ഭൂമിയില്‍ പതിച്ചേക്കാമെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. 2023 DW എന്നാണ് ശാസ്ത്രജ്ഞര്‍ ഉല്‍ക്കയ്ക്ക് നല്‍കിയിരിക്കുന്ന പേര്. 2046 ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേയില്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുള്ള ബഹിരാകാശ വസ്തുക്കളുടെ റിസ്‌ക് ലിസ്റ്റില്‍ ഏറ്റവും ഒന്നാമതായാണ് 50 മീറ്റര്‍ വ്യാസമുശ്ശ ഈ ഉല്‍ക്കയെ റാങ്ക് ചെയ്തിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 0.12 അസ്‌ട്രോണമിക്കല്‍ യൂണിറ്റ്(AU) അകലെയാണ് ഉല്‍ക്കയിപ്പോള്‍.സൂര്യനുമായി താരതമ്യപ്പെടുത്തിയാല്‍ ഈ ഛിന്നഗ്രഹം സെക്കന്‍ഡില്‍ 24.64 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. മാത്രമല്ല, ഇത് സൂര്യന് ചുറ്റും ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 271 ദിവസമെടുക്കുമെന്നുമാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.