ഒഡീഷ ജഗത്സിംഗ്പൂർ തീരത്ത് കാലിൽ ക്യാമറയും ചിപ്പും ഘടിപ്പിച്ച നിലയിൽ പ്രാവിനെ കണ്ടെത്തി. ചിറകിനടയിൽ അജ്ഞാത ഭാഷയിലെഴുതിയ കുറിപ്പുമായി ട്രോളറിൽ കണ്ടെത്തിയ പ്രാവിനെ മത്സ്യത്തൊഴിലാളികൾ മറൈൻ പോലീസിന് കൈമാറുകയായിരുന്നു. ചാര പ്രവർത്തനത്തിന്‍റെ ഭാഗമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സഹായം തേടുമെന്നും ജഗത്സിംഗ്പൂർ പൊലീസ് സൂപ്രണ്ട് രാഹുൽ പി ആർ പറഞ്ഞു.