ചുഴലിക്കാറ്റും വരള്‍ച്ചയുമുണ്ടാക്കുന്ന ലാ നിന പ്രതിഭാസം ഇല്ലാതായതായി ശാസ്ത്രജ്ഞര്‍

By: 600002 On: Mar 10, 2023, 2:15 PM

മൂന്ന് വര്‍ഷങ്ങള്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ഇടയാക്കിയ ലാ നിന പ്രതിഭാസം സാധാരണ നിലയിലായതായും വരും മാസങ്ങളില്‍ ഇല്ലാതാവുകയും ചെയ്‌തേക്കാമെന്നും പ്രവചിച്ച് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെഫിക് അഡ്മിനിസ്‌ട്രേഷന്‍. ചുഴലിക്കാറ്റിനും അതുണ്ടാക്കുന്ന വെള്ളപ്പൊക്കത്തിനും ശേഷം വരള്‍ച്ച ബാധിക്കുന്നതും ലാ നിനയുടെ തല്‍ഫലമായാണ്. വരള്‍ച്ച ബാധിച്ച വടക്കുകിഴക്കന്‍ ആഫ്രിക്ക, യുഎസ് ഉള്‍പ്പെടെയുള്ള ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇത് നല്ല വാര്‍ത്തയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.