മോണ്‍ട്രിയല്‍ ഏരിയല്‍ കണ്ടെത്തിയ രണ്ട് ഓര്‍ഗനൈസേഷനുകള്‍ ചൈനീസ് പോലീസ് സ്‌റ്റേഷനുകളെന്ന് സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും ആര്‍സിഎംപി അറിയിച്ചു. ഒരു ഓര്‍ഗനൈസേഷന്‍ മോണ്‍ട്രിയലിലും മറ്റൊന്ന് നഗരത്തിന്റെ തെക്കന്‍ തീരത്തുള്ള പ്രാന്തപ്രദേശമായ ബ്രോസാര്‍ഡിലുമാണ് കണ്ടെത്തിയതെന്ന് ആര്‍സിഎംപി പറഞ്ഞു. അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ആര്‍സിഎംപി നല്‍കിയിട്ടില്ല.
വിദേശത്ത് താമസിക്കുന്ന ചൈനീസ് പൗരന്മാരെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനും ചൈനീസ് പോലീസ് സ്‌റ്റോഷനുകള്‍ എന്ന് വിളിക്കപ്പെടുന്നവ ഉപയോഗിക്കുന്നതായും കുറ്റവാളികളാകുന്നവരെ ചൈനയിലേക്ക് മടക്കി അയക്കുന്നതായും മനുഷ്യാവകാശ സംഘടനയായ സേഫ്ഗാര്‍ഡ്‌സ് പറയുന്നു.