കാനഡയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ടിക് ടോക്കെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Mar 10, 2023, 11:02 AM

കാനഡയിലെ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വേഗത്തില്‍ പ്രചാരം നേടിയിട്ടുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക് എന്ന് പുതിയ റിപ്പോര്‍ട്ട്. 2019 മുതല്‍ രാജ്യത്ത് ടിക്‌ടോകിന്റെ ജനകീയത ഏകദേശം മൂന്നിരട്ടിയായിരുന്നുവെന്ന് ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 29 ശതമാനമായിരുന്നു ടിക്‌ടോക്കിന്റെ വ്യാപ്തി. എന്നാല്‍ 2021 മുതല്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള വിശ്വാസ്യത ഗണ്യമായി കുറഞ്ഞു. 10 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം ആപ്പുകളില്‍ വിശ്വാസമുള്ളൂ. ടിക്‌ടോക്കിലുള്ള വിശ്വാസം വളരെ കുറവായിരുന്നു. ഏറ്റവും വിശ്വസനീയമല്ലാത്ത സോഷ്യല്‍മീഡിയ ഓര്‍ഗനൈസേഷനായി ഫേസ്ബുക്കിനെ ടിക്‌ടോക് മറികടന്നു. 

സൈബര്‍ സുരക്ഷയുടെ ഭാഗമായി വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാനും അപകടസാധ്യതകള്‍ ലഘൂകരിക്കാനുള്ള ശ്രമത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ഇഷ്യു ചെയ്ത എല്ലാ സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്നും ആപ്പ് നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ഉപകരണങ്ങളില്‍ നിന്നും ടിക്‌ടോക് നിരോധിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. നിരോധനത്തിന്റെ ഭാഗമായി, സര്‍ക്കാര്‍ പരസ്യ കാംപെയ്‌നുകളും ടിക് ടോക്കില്‍ നിന്ന് നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.