മെക്സിക്കോയിൽ മനുഷ്യക്കടത്ത്; കുട്ടികളടക്കം 343 പേരെ  രക്ഷിച്ച് പോലീസ്

By: 600021 On: Mar 10, 2023, 2:23 AM

 

കണ്ടൈനറിൽ കടത്തുകയായിരുന്ന 343 പേരെ രക്ഷപ്പെടുത്തി  മെക്സിക്കൻ പൊലീസ്. ഡ്രൈവർ ഇല്ലാതിരുന്ന കണ്ടൈനർ കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് 103 കുട്ടികളടങ്ങിയ  മനുഷ്യക്കടത്ത് പിടിയിലായത്. അമേരിക്കൻ അതിർത്തിയോട് ചേർന്ന് സ്ഥലത്ത് നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടൈനർ കണ്ടെത്തിയത്. ഗ്വാട്ടിമാല, ഹോണഅടുറാസ്, ഇക്വഡോർ, എൽസാൽവദോർ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കണ്ടൈനറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അമേരിക്കയിലേക്ക് മനുഷ്യരെ കടത്തുന്ന വൻ സംഘമാണ് പിന്നിലെന്നാണ് പൊലീസിന്‍റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുമെന്നും മെക്സിക്കോ പൊലീസ് വ്യക്തമാക്കി.