രാത്രിയാത്ര; പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ

By: 600021 On: Mar 10, 2023, 2:13 AM

അച്ചടക്കമുള്ള രാത്രി യാത്രക്ക് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാത്തതിരിക്കാനാൻ  10 മണിക്ക് ശേഷം പാലിക്കേണ്ട നിയമങ്ങളാണ് ഇന്ത്യൻ റെയിൽവേ മുന്നോടിവെക്കുന്നത്. ഇയർഫോണില്ലാതെ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കുക, ഉച്ചത്തിൽ സംസാരിക്കുക, നൈറ്റ് ലൈറ്റുകൾ ഒഴികെ മറ്റ് ലൈറ്റുകൾ ഓണാക്കുക കൂട്ടമായി യാത്ര ചെയ്യുന്നവർ  തമ്മിൽ  ഉച്ചത്തിൽ സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾ  വിലക്കിയാണ് നിർദ്ദേശം. നടുക്കുള്ള ബെർത്തിലെ യാത്രക്കാരന് കിടക്കാൻ  മറ്റ് ബർത്തുകാർ  സൗകര്യം നൽകണം. രാത്രി പത്തിന് ശേഷം  ഇ കാറ്ററിംഗ് സർവീസ് വഴി അല്ലാതുള്ള ഭക്ഷണ വിതരണവും  വിലക്കി. മദ്യപാനം, പുകവലി, കത്തുന്ന വസ്തുക്കളുമായി യാത്ര ചെയ്യൽ എന്നിവയ്ക്കുള്ള കർശന വിലക്ക് തുടരും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.