സംസ്ഥാനത്ത് സൂര്യാഘാത സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്

By: 600021 On: Mar 10, 2023, 1:55 AM

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത അടയാളപ്പെടുത്തി ദുരന്ത നിവാരണ വകുപ്പിൻ്റെ   താപസൂചിക ഭൂപടം. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യത. അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലുള്ള കേരളത്തിൽ അന്തരീക്ഷ താപനിലയും ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചിക  അടയാളപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നാണ്  ദുരന്ത നിവാരണ വകുപ്പിൻ്റെ  അറിയിപ്പ് .