കാനഡയിലെ ഏറ്റവും അസമത്വമുള്ള രണ്ടാമത്തെ നഗരം കാല്‍ഗറിയാണെന്ന് വൈബ്രന്റ് കമ്മ്യൂണിറ്റീസ് കാല്‍ഗറിയുടെ പുതിയ റിപ്പോര്‍ട്ട്. തൊഴില്‍, പാര്‍പ്പിടം, വരുമാനം, ഭക്ഷ്യസുരക്ഷ, ഗതാഗതം, ആരോഗ്യം, കമ്മ്യൂണിറ്റി, ഏര്‍ലി ലേണിംഗ്, കെയര്‍, സാക്ഷരത, വിദ്യാഭ്യാസം എന്നീ മേഖലകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, കാല്‍ഗറിയിലെ തൊഴില്‍ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, 2015 നും 2020 നും ഇടയില്‍ വരുമാനം കുറഞ്ഞു. ഇത് രാജ്യത്തെ ഏറ്റവും അസമത്വമുള്ള നഗരമായി മാറ്റുന്നു.
തുല്യത അര്‍ഹിക്കുന്ന കമ്മ്യൂണിറ്റികളിലെ ആളുകള്‍ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍, തദ്ദേശീയര്‍, സമീപകാല കുടിയേറ്റക്കാര്‍ എന്നിവര്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. കൂടാതെ 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ ദാരിദ്ര്യ നിരക്ക് വര്‍ധിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ദാരിദ്ര്യം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏക പ്രായ വിഭാഗമാണിത്.
തൊഴിലവസരങ്ങള്‍ വര്‍ധിച്ചു, എന്നാല്‍ വേതനം യഥാര്‍ത്ഥത്തില്‍ കുറഞ്ഞു. കാല്‍ഗറിയക്കാരില്‍ ഭൂരിഭാഗവും സര്‍വീസ്, റീട്ടെയ്ല്‍ മേഖലകളിലാണ് ജോലി ചെയ്യുന്നത്.