കാനഡയിലെ ഏറ്റവും വലിയ ബുക്ക്സ്റ്റോര്‍ ശൃംഖലയായ ഇന്‍ഡിഗോ ബുക്സ് & മ്യൂസിക് ഇന്‍കിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നാലെ കനേഡിയന്‍ മിലിട്ടറി, പവര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുന്ന കനേഡിയന്‍ എഞ്ചിനിയറിംഗ് ഭീമനായ ബ്ലാക്ക് ആന്‍ഡ് മക്‌ഡൊണാള്‍ഡിന് നേരെയും സൈബര്‍ ആക്രമണം. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിക്ക് നേരെ റാന്‍സംവെയര്‍ ആക്രമണം നേരിട്ടതായി നാഷണല്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒന്റാരിയോ പവര്‍ ജെനറേഷന്‍(OPG) പ്രവര്‍ത്തനങ്ങളുമായും വിവരങ്ങളുമായും ബന്ധമില്ലാത്ത ഒരു റാന്‍സംവെയര്‍ ആക്രമണം തങ്ങള്‍ക്ക് അനുഭവപ്പെട്ടതായി ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചു. ഉടന്‍ തന്നെ OPG അന്വേഷണം നടത്തുകയും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. എങ്കിലും സൈബര്‍ ആക്രമണം നേരിട്ടത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഇന്‍ഡിഗോ ബുക്‌സ് ആന്‍ഡ് മ്യൂസിക് ഇന്‍കിന് നേരെയുണ്ടായ ആക്രമണത്തേക്കാള്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും ഇന്‍ഫ്രാസ്ട്രക്ചറിനും നേരെയുള്ള ഈ ആക്രമണം വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും ഭീഷണിയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.