വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകരുതെന്ന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല അധ്യാപകർക്ക് മുന്നറിയിപ്പ് 

By: 600021 On: Mar 9, 2023, 4:04 AM

വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി   ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല. അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഡേറ്റ് ചെയ്യാന്‍ പാടില്ല. തൊഴില്‍പരമല്ലാത്ത ഒരു വിധ അടുത്തിടപഴകലും പ്രോല്‍സാഹിപ്പിക്കില്ലെന്നും  നിര്‍ദ്ദേശം അടുത്ത മാസം മുതല്‍ പ്രാബല്യത്തിൽ വരുമെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. അടുത്തിടപഴകലുകള്‍ അധികാരം ദുര്‍വിനിയോഗത്തിന് കാരണമാകുന്നുവെന്ന് ഓക്സ്ഫോര്‍ഡ് വിദ്യാര്‍ത്ഥി യൂണിയന്‍  വിശദമാക്കിയിരുന്നു. ജീവനക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കുറയ്ക്കാനും   വിദ്യാര്‍ത്ഥി സൗഹൃദമാക്കാനുമാണ്  പുതിയ നയമെന്നാണ് സര്‍വ്വകലാശാല വിശദമാക്കുന്നത്.  യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്‍, യൂണിവേഴ്സിറ്റി കോളേജ് നോട്ടിംഹാം എന്നീ സര്‍വ്വകലാശാലകളുടെ പിന്നാലെയാണ് ഈ തീരുമാനവും.