അഫ്ഗാനിസ്ഥാൻ സ്ത്രീകളെ അടിച്ചമർത്തുന്നുവെന്ന് യുഎൻ

By: 600021 On: Mar 9, 2023, 3:35 AM

അഫ്​ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ലോക വനിതാദിനത്തിൽ  യുഎൻ. താലിബാൻ അധികാരത്തിലെത്തിയ  ശേഷം സ്ത്രീകളെ കൂടുതൽ അടിച്ചമർത്തുന്ന രാജ്യമായി അഫ്​ഗാനിസ്ഥാൻ മാറിയെന്നും  യുഎൻ ആരോപിച്ചു. ആറാം ക്ലാസിന് മുകളിലേക്കുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിച്ചും, പാർക്കുകളിലും ജിമ്മുകളിലുമുൾപ്പെടെ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയും ,  സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചും,മുഖം മുതൽ കാൽവരെ മറക്കണം എന്ന നിയമങ്ങൾ കൊണ്ടുവന്നും  സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തി ലോകത്തിലെ ഏറ്റവും മോശപ്പെട്ട രാജ്യമായി താലിബാൻ  കീഴിലുള്ള അഫ്ഗാനിസ്ഥാൻ മാറിയെന്ന് യുഎൻ സെക്രട്ടറി ജനറലായ റോസ ഒട്ടുംബയോവ പറഞ്ഞു.