രാജ്യത്തിൻ്റെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് വിലമതിക്കുന്നതാണെന്നും സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്നും അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. പുതിയ ഇന്ത്യക്കായി ‘നാരി ശക്തി’ എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവച്ചു. ത്യാഗത്തിലൂടെയും ആത്മധൈര്യത്തിലൂടെയും രാജ്യത്തെ കെട്ടിപ്പടുക്കുന്ന സ്ത്രീകളുടെ ധൈര്യത്തിൻ്റെയും ധീരതയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും കഥകൾ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശക്തരായ എല്ലാ സ്ത്രീകൾക്കും അഭിവാദ്യം അർപ്പിക്കുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.