ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തം വിവാദമായ സാഹചര്യത്തിൽ എറണാകുളം ജില്ലാ കളക്ടർ രേണു രാജിന് വയനാട്ടിലേക്ക് മാറ്റം. കാക്കനാട് കളക്ടേറ്റിൽ എറണാകുളം ജില്ലാ കളക്ടറായി N.S.K ഉമേഷ് ചുമതലയേൽക്കും. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു N.S.K ഉമേഷ്. ബ്രഹ്മപുരത്തെ തീയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹാജരായ കളക്ടർ രേണുരാജ് നേരിട്ടത് വലിയ വിമർശനമാണ്. കോടതി ദുരന്ത നിരവാരണച്ചട്ടം അനുസരിച്ചുളള നിർദേശങ്ങൾ പൊതു ജനങ്ങളിൽ വേണ്ട വിധം എത്തിയില്ലെന്ന് നിരീക്ഷിച്ച കോടതി ജില്ലാ കലക്ടറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി. ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് സപ്ലൈക്കോ ജനറൽ മാനേജർ സ്ഥാനത്ത് നിന്നും എം ഡിയായി സ്ഥാനക്കയറ്റം കിട്ടിയ പിന്നാലെയാണ് ഡോ.രേണു രാജിന് വയനാട്ടിലേക്ക് മാറ്റം.