എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 4,19,362 വിദ്യാർത്ഥികൾ പരീക്ഷ എഴുതും 

By: 600021 On: Mar 9, 2023, 2:00 AM

സംസ്ഥാനത്ത് 4 ലക്ഷത്തി 19,362 വിദ്യാർത്ഥികൾ  ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതും. രാവിലെ 9.30 മുതൽ  ആരംഭിക്കുന്ന പരീക്ഷയിൽ  പോയ വർഷങ്ങളിലെപ്പോലെ  ഫോക്കസ് ഏരിയ ഉണ്ടാവില്ല. മുഴുവൻ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാവും. 29 വരെ നീളുന്ന പരീക്ഷ എഴുതുന്നവരിൽ  57.20 ശതമാനവും ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികളാണ്. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയവും  മെയ് രണ്ടാം വാരം   ഫല പ്രഖ്യാപനവുമുണ്ടാവും.