നോര്‍ത്ത് വാന്‍കുവറില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷണങ്ങള്‍ വര്‍ധിച്ചതായി ആര്‍സിഎംപി 

By: 600002 On: Mar 8, 2023, 12:52 PM

നോര്‍ത്ത് വാന്‍കുവറില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷണം വര്‍ധിച്ചതായി പോലീസ്. ഡിസ്ട്രിക്ടിലുടനീളം, പ്രത്യേകിച്ച് സെയ്മൂര്‍ റിവറിന് സമീപമുള്ള പ്രദേശങ്ങളിലാണ് മോഷണങ്ങള്‍ കൂടുതലായി നടന്നിട്ടുള്ളതെന്ന് ആര്‍സിഎംപി അറിയിച്ചു. മോഷണങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷണം തടയുന്നതിന് പൊതുജനങ്ങള്‍ പോലീസുമായി സഹകരിക്കണമെന്നും ആര്‍സിഎംപി ആവശ്യപ്പെട്ടു. 

വാന്‍കുവര്‍ കൂടാതെ സറേ, ചില്ലിവാക്ക്, ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍ എന്നിവയുള്‍പ്പെടെയുള്ള ബീസിയിലെ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷണങ്ങളില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.